കാഞ്ഞിരപ്പള്ളി:സാങ്കേതിക വിദ്യ മാറിയതോടെയാണ് ചെലവേറിയ ഭൂതല സംപ്രേഷ ണം അവസാനിപ്പിക്കാന്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് തീരുമാനം എടുത്തത്.ശക്തികുറഞ്ഞ പ്രസരണികള്‍ അടച്ചുപൂട്ടി ആയിരത്തിലധികം വരുന്ന ജീവനക്കാരെ മറ്റു സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കാന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചതോടെ കാഞ്ഞിര പ്പള്ളിയിലെ കേന്ദ്രത്തിനും പൂട്ട് വീഴുന്നത്.
കേരളത്തില്‍ തൊടുപുഴ, ദേവികുളം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്ക യം, അടൂര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കായംകുളം, കൊട്ടാരക്കര, മഞ്ചേരി, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളിലെ ട്രാന്‍സ്മിറ്ററുകളാണ് ഒരുമാസത്തിനകം പൂട്ടുന്നത്. ദൂരദര്‍ശന്റെ കോഴിക്കോട്, തൃശ്ശൂര്‍ കേന്ദ്രങ്ങളുടെ ഭാവിയും അനിശ്ചിതത്വത്തിലാണ് ദൂരദര്‍ശന്‍ ഡിടിഎച്ച് സര്‍വീസ് ആരംഭിച്ചപ്പോള്‍ത്തന്നെ പഴയ രീതിയിലുള്ള ഭൂതലസം പ്രേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു.

എന്നാല്‍ എന്‍ജിനീയറിങ് ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച തര്‍ക്കംമൂലം അത് നീണ്ടുപോയി.കേബിള്‍ സര്‍വീസും സ്വകാര്യ ഡിടിഎച്ച് സംവിധാനവും വ്യാപക മായതോടെ ദേശീയപരിപാടികള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ദൂരദര്‍ശന്റെ ഭൂതല സം പ്രേഷണത്തിന് തീരെ കാണികളില്ലെന്ന് സര്‍വേകളില്‍ വ്യക്തമായിരുന്നു.പൈനാവ്, മലപ്പുറം, പാലക്കാട്, കുളപ്പുള്ളി, അട്ടപ്പാടി, കല്പറ്റ, പുനലൂര്‍ തുടങ്ങിയ ലോ-പവര്‍ ട്രാന്‍സ്മിറ്ററുകള്‍ ഇപ്പോള്‍ പൂട്ടുന്ന ലിസ്റ്റിലില്ല. 
ദൂരദര്‍ശന്റെ ഡിജിറ്റല്‍ പ്രസാരണം സാധ്യമാക്കുന്നതിനുവേണ്ടി ഇവയില്‍ ചിലത് ഉപ യോഗിച്ചേക്കും.ചില സ്ഥലങ്ങളില്‍ ആകാശവാണിയുടെ അനന്തപുരി എഫ്എം നിലയ ത്തിന്റെ പരിപാടികള്‍ ഈ ട്രാന്‍സ്മിറ്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള റിലേ കേന്ദ്രങ്ങള്‍ വഴി പ്രക്ഷേപണം ചെയ്യുന്നുണ്ട്.ദൂരദര്‍ശന്റെ മഞ്ചേരി എല്‍പിടി കഴിഞ്ഞ മാര്‍ച്ചില്‍ അവി ടെയുള്ള ആകാശവാണി എഫ്എം നിലയത്തിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.ഏതാണ്ട് മൂന്നര പതിറ്റാണ്ടുകാലം മലയാളി കേട്ട് പരിചയിച്ച ഭൂതല സംപ്രേക്ഷണം ഇനി ഓര്‍മ്മയാകുന്നു. ഒരു സാങ്കേതികവിദ്യ, മറ്റൊരു സാങ്കേതിക വിദ്യയ്ക്ക് വഴിമാറുന്നത്.