പാറത്തോട് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഡൊമിസിലിയറി (ഡിസിസി) കെയർ സെന്‍റ ർ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. പൊടിമറ്റം നിർമല റിന്യുവൽ സെന്‍ററിലാണ് ഡിസിസി പ്രവർത്തനമാരംഭിക്കുന്നത്. ഇവിടെ 60 കിടക്കളും അനുബന്ധ സൗകര്യങ്ങളു മാണ്  ക്രമീകരിച്ചിരിക്കുന്നതെന്ന്.പഞ്ചായത്ത് പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകം അ റിയിച്ചു.
പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവരും വീ ടുകളിൽ കഴിയാൻ സാഹചര്യമില്ലാത്തവർക്കുമായിട്ടാണ് ഇവിടെ സൗകര്യം ഒരുക്കി യി രിക്കുന്നത്.  ഇവർക്ക് ഭക്ഷണവും താമസവും സൗജന്യമാണ്. ക്വാറന്‍റൈൻ ഫെസിലിറ്റി യാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.