തമ്പലക്കാട്: വീട്ടുമുറ്റത്ത് നിന്ന ഗൃഹനാഥന് പേപ്പട്ടിയുടെ കടിയേറ്റു. തമ്പലക്കാട്, അറത്തില്‍ വര്‍ഗീസ് ജോസഫിനാണ് കടിയേറ്റത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണി യോടെയാണ് സംഭവം. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുട ര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
ഗൃഹനാഥനെ ആക്രമിക്കുന്നതുകണ്ട് അയല്‍വാസികള്‍ ബഹളം വച്ചതോടെ ഓടി പ്പോയ നായ സമീപത്തുള്ളവരുടെ വളര്‍ത്തുമൃഗങ്ങളെയും കടിച്ചു. ചുവന്ന നിറമുള്ള നായയുടെ കഴുത്തില്‍ വെളുത്ത നിറത്തിലുള്ള ബെല്‍റ്റുണ്ട്. ഇതുവരെ കണ്ടെത്താനാ യിട്ടില്ല. പ്രദേശത്ത് കുറുക്കന്റെ ശല്യവും ഏറിവരികയാണ്. ഒരുമാസം മുമ്പ് തമ്പല ക്കാട് ഷാപ്പുകവലയ്ക്ക് സമീപം താമസിക്കുന്ന വീട്ടമ്മയേയും കുറുക്കന്‍ ആക്രമിച്ചി രുന്നു.