കാഞ്ഞിരപ്പള്ളി:വഴിയരുകില്‍ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന് നായയെ രക്ഷിക്കാനു ള്ള ഫ്രണ്ട്‌സ് ഓഫ് ആനിമല്‍ കൂട്ടായ്മ പ്രവര്‍ത്തകരുടെ ശ്രമം വിഫലമായി.വ്യാഴാഴ്ച പുലര്‍ച്ചെയോടെ വാഹനം ഇടിച്ച് ഗുരുതരാവസ്ഥയില്‍ പേട്ടക്കവലക്ക് സമീപം ഈരാറ്റു പേട്ട റോഡിലാണ് നായ കിടന്നിരുന്നത്.ഉച്ചക്ക് 12 മണിയോടെയാണ് ഫ്രണ്ട്‌സ് ഓഫ് ആ നിമല്‍ പ്രവര്‍ത്തകരായ പഴയിടം സ്വദേശി മനു പ്രസാദ്,കാഞ്ഞിരപ്പള്ളി സ്വദേശികളായ ഹാരീസ്,അനസ് എന്നിവര്‍ നായയെ ആശുപത്രിയിലെത്തിച്ചത്.

കാഞ്ഞിരപ്പള്ളി മൃഗാശുപത്രിയിലും പിന്നീട് മണിമല മൂലേപ്ലാവ് മൃഗാശുത്രിയിലും എ ത്തിച്ചെങ്കിലും നായയെ രക്ഷിക്കാനയില്ല.നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ നായയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്ന് ഫ്രണ്ട്‌സ് ഓഫ് ആനിമല്‍ പ്രവര്‍ത്തകര്‍ പരഞ്ഞു.

നായ ശല്യം പെരുകുന്നു

കാഞ്ഞിരപ്പള്ളി: പട്ടണത്തിലെയും പരിസര പ്രദേശത്തേയും നായ ശല്യത്തിന് പരിഹാ രം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായ ത്തിന് പരാതി നല്‍കി.ബസ് സ്റ്റാന്‍ഡ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നായകളുടെ ശല്യം രൂക്ഷമാണ്. സ്ത്രീകളും വിദ്യാര്‍ഥികളടക്കമുളള യാത്രക്കാര്‍ ഭീതിയിലാണ് സഞ്ചരിക്കു ന്നത്.

സന്ധ്യക്ക് ശേഷം ബസ് സ്റ്റാന്‍ഡിനുള്ളിലെ ലൈറ്റുകള്‍ തെളിയാത്തത് മറയാക്കി സ്റ്റാന്‍ഡി നുള്ളില്‍ സാമൂഹ്യ വിരുദ്ധര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. പ്രശനങ്ങ ള്‍ക്ക് അടിയന്തിരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി  ഏകോപന സമിതി ഭാരവാഹികളായ ചാക്കോച്ചന്‍ വെട്ടിയാങ്കല്‍, ബെന്നിച്ചന്‍ കുട്ടന്‍ചി റയില്‍ എന്നിവരാണ് പരാതി നല്‍കിയത്.