കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബോധ വത്ക്കരണക്ലാസുകള്‍ നടത്തുകയും മുഖാവരണങ്ങളുടെയും സാനിറ്റൈസറുകളുടെയും വിതരണം നടത്തുകയും ചെയ്തു. കളക്ടറേറ്റ് ജീവനക്കാര്‍ക്ക് നല്‍കുന്നതിനുള്ള പ്രതി രോധ സാമഗ്രികള്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന് കൈമാറി ജില്ലാ പഞ്ചാ യത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.
കോട്ടയത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ സാമഗ്രികള്‍ പ്രസ്ക്ലബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യനും സെക്രട്ടറി എസ്. സനില്‍കുമാറും ഏറ്റുവാങ്ങി. ജില്ലാ പഞ്ചായ ത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്കുകള്‍ വിതരണം ചെയ്തു.ആര്‍ദ്രം മിഷന്‍ നോ ഡല്‍ ഓഫീസര്‍ ഡോ. അജയ് മോഹന്‍, കോട്ടയം ജനറല്‍ ആശുപത്രി നോഡല്‍ ഓഫീസര്‍ ഡോ. രാജി കൃഷ്ണന്‍, ആര്‍.എം.ഒ ഡോ. ഭാഗ്യശ്രീ എന്നിവരുടെ നേതൃത്വത്തില്‍ നട ത്തിയ ബോധവത്ക്കരണ ക്ലാസില്‍ ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.
ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് ഇറങ്ങി സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍  നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ് അംഗങ്ങളായ അഡ്വ. കെ.കെ രഞ്ജിത്ത്, ജയേഷ് മോഹന്‍, അനിത രാജു, മേരി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ തുടങ്ങിയവര്‍ പങ്കെടുത്തു.