കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന  ഏന്തയാര്‍ ഈസ്റ്റ് പാലം പ്രളയത്തില്‍  ഒലി ച്ചുപോയിട്ടു 1  മാസം ആകുന്നു. അധികാരികളുടെ മൗനത്തിനു എതിരെ ജനകീയ സമര വുമായി ഏന്തയാർ നിവാസികൾ.

കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന  ഏന്തയാര്‍ ഈസ്റ്റ് പാലം പ്രളയത്തില്‍ ഒലി ച്ചുപോയിട്ടു ഒരുമാസത്തോളം അടുക്കാറായിട്ടും യാത്രാ സംവിധാനം ഒരുക്കാന്‍ അധി കാരികള്‍ നിസംഗതകാട്ടുകയാണന്നു  ആരോപിച്ചു ഏന്തയാര്‍ ഈസ്റ്റ് പൗരസമിതിയുടെ നേതൃത്തത്തിൽ പാലത്തിനു മുന്നിൽ ഉപരോധ സമരം നടത്തി.
പാലം തകർന്നതോടെ മുക്കുളം ഈസ്റ്റ്, കനകപുരം,വെംബ്ലി, വടക്കേമല,ഉറുമ്പിക്കര പ്രദേശങ്ങളിലെ എണ്ണൂറോളം കുടുംബങ്ങള്‍ക്കു മറുകര കടക്കാനാവാത്ത അവസ്ഥയാണ്. പാലം തകര്‍ന്നപ്പോള്‍ ദിവസങ്ങള്‍ക്കു ശേഷം ജനപ്രതിനിധികള്‍ സ്ഥലത്ത് എത്തി പ്രഹസനംകാട്ടുക മാത്രമാണ് ചെയ്തതതെന്നും ഇവർ ആരോപിച്ചു . പ്രളയംമൂലം പട്ടിണിയിലായ സമൂഹത്തല്‍ നിന്നും പണപിരിവ് നടത്തി പാലം നിർമ്മിക്കുകയല്ല  ആവശ്യമെന്നും  പകരം സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു അടിയന്തിരമായി പാലം നിർമ്മിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ്  ഇവരുടെ ആവിശ്യം.
 ഗ്രാമ പഞ്ചായത്ത് പ്രമേയം പാസ്സാക്കി തുടര്‍ നടപടി സ്വീകരിച്ചാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട്  പരിഹാരമുണ്ടാക്കാനാവും. എന്നാൽ ജനപ്രതിനിധികളെല്ലാം നിര്‍ജ്ജീവമായിരിക്കുകയാണന്നും പൗരസമിതി കുറ്റപ്പെടുത്തി. അധികാരികള്‍ അനാസ്ഥ വെടിഞ്ഞ് പാലം നിര്‍മ്മിക്കണമെന്നാവശ്യപെട്ടാണ് പൗരസമിതിയുടെ നേതൃത്വത്തില്‍  പ്രതിഷേധ സൂചകമായി  തകര്‍ന്ന പാലത്തിന് സമീപം പ്രതിഷേധ ജനകീയ സമരം നടത്തിയത്. ഇപ്പോൾ നിർമ്മിച്ചിരിക്കുന്ന താൽക്കാലിക പാലത്തിലൂടെയുള്ള സഞ്ചാരം ഏറെ ദുഷ്കരമാണ്. വിദ്യാർത്ഥികളും, പ്രായമായവരും ഗർഭിണികളും ഈ തടി പാലത്തിലൂടെയാണ് മറുകര എത്തുന്നത്. അതിനാൽ തന്നെ ഏതുനിമിഷവും അപകടവും  സംഭവിക്കാം. അധികാരികൾ മൗനം വെടിഞ്ഞ് യുദ്ധകാലടിസ്ഥാനത്തിൽ പാലം നിർമ്മിക്കാൻ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.