കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിര ഘട്ടങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ദുരന്തനിവാരണ സേന രൂപീകരിക്കുന്നതിന്റെ ഭാ ഗമായുള്ള നാം നമുക്കായി എന്ന പേരിൽ പരിശീലന പരിപാടി ലൂർദ് പാരിഷ് ഹാളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്ര സിഡണ്ട് റിജോ വാളാന്തറ അദ്ധ്യക്ഷനായി.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെ യർപേഴ്സൺ മേഴ്സി മാത്യു, വികസന കാ ര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വിദ്യാ രാജേഷ്, പഞ്ചായത്തംഗങ്ങളായ എം. എ. റിബിൻ ഷാ, നൈനാച്ചൻ വാണിയപുരക്കൽ, നസീമാഹാരിസ്, മണി രാജു,കുഞ്ഞുമോൾ ജോസ്, ചാക്കോച്ചൻ ചുമപ്പുങ്കൽ, ബീനാ ജോബി, ഒ.വി. റെജി,സുബിൻ സലീം, പഞ്ചായ ത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് ,സിഡിഎസ് ചെയർപേഴ്സൺ കെ.എൻ.സരസമ്മ എന്നി വർ പ്രസംഗിച്ചു.കില ഫാക്കൽറ്റികളായ റെജീന റെഫീഖ്, ജയ എന്നിവർ ക്ലാസുകൾ ന യിച്ചു.