കാഞ്ഞിരപ്പള്ളി പത്തേക്കർ പ്ലാലിക്കൽ റാഫിയുടെ വീടിൻ്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ തകർന്നു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ഓട്ടോ ഡ്രൈവറായ റാഫിയുടെ വീ ടിൻ്റെ സംരക്ഷണ ഭിത്തിയാണ് ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ തകർന്ന് നി ലം പതിച്ചത്. കഴിഞ്ഞ ദിവസത്തെ മഴയിൽ ഇവിടെ വിണ്ടുകീറിയതിനെ തുടർന്ന് വീടി ൻ്റെ താഴ്ഭാഗത്ത് താമസിക്കുന്നവർ മാറിയിരുന്നു. സമീപ വീടിൻ്റെ മുറ്റത്തേക്കാണ് കൽക്കെട്ട് ഇടിഞ്ഞ് വീണത്. പകൽ കുട്ടികൾ ഒത്തുകൂടുന്ന സ്ഥലമായിരുന്നു. രാത്രിയായ തിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശ ന ഷ്ടം ഉണ്ടായതായാണ് കണക്ക്