കുലച്ച ഏത്തവാഴകൾ കാറ്റിൽ നശിച്ചു.വ്യാഴാഴ്ച ചെന്നാക്കുന്നിൽ ഉണ്ടായ ശകതമായ കാറ്റിൽ അരീക്കുന്നേൽ റ്റോമി ചാക്കോയുടെ 30 കുലച്ച ഏത്തവാഴകൾ നിലംപൊ ത്തി. ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കിലാക്കുന്നു. ഓണസീസൺ കണക്കിലെടുത്ത് വളർത്തിയ കുലച്ച വാഴകളാണ് വിളവെത്തും മുമ്പ് നിലംപൊത്തിയത്.അറുനൂറോളം വാഴകളാണ് കർഷകനായ റ്റോമി കൃഷി ചെയ്തിരിക്കുന്നത്.