ദേശീയപാത 183ൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പെരുന്താനത്തിന് സമീപം ചുഴു പ്പിലും, കൊടുകുത്തിയിലുമാണ് ദേശീയ പാതയിലേയ്ക്ക് മരം വീണിരിക്കുന്നത്. നാ ളെ അതിതീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ റെഡ് അലര്‍ട്ട് ശക്തമായി പെയ്ത മഴയി ലും കാറ്റിലുമാണ് മരങ്ങൾ കടപുഴകി വീണത്.
ചുഴുപ്പിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിട്ടുമുണ്ട്.മണിക്കൂറുകളോളമായി ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ട നിലയിലാണ്. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റുന്നത് തുടരുകയാണ്.