പാറത്തോട് ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ചയുണ്ടായ കാറ്റില്‍ 21.53 ലക്ഷം രൂപയുടെ നാശ നഷ്ടം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ് നാശനഷ്ടം കണക്കാക്കിയിരിക്കുന്നത്. പ്രദേ ശത്തെ 80 കര്‍ഷകരുടെ 120 ഹെക്ടര്‍ സ്ഥലത്താണ് നാശമുണ്ടയാത്. കാറ്റില്‍ ടാപ്പിങ് ചെ യ്യുന്ന 650 റബ്ബര്‍ മരങ്ങളും ടാപ്പ് ചെയ്യാത്ത 350 റബ്ബര്‍ മരങ്ങളും നശിച്ചു.കുലച്ച 250 വാഴകളും കുലയക്കാത്ത 300 വാഴകളും നശിച്ചു.10 തെങ്ങുകളും 25 കവുങ്ങുകളും ന ശിച്ചു. റബ്ബര്‍ മേഖലയില്‍ മാത്രം 18.25 ലക്ഷം രൂപയുടെ നാശമാണ് കണക്കാക്കിയിരി ക്കുന്നത്.

കാറ്റില്‍ നിരവധി വീടുകള്‍ക്കും കോഴി ഫാം എന്നിവയ്ക്കും നാശമുണ്ടായി.കാറ്റില്‍ നാ ശനഷ്ടം സംഭവിച്ച കൂവപ്പള്ളി, കൂരംതൂക്ക്, കാരികുളം, ഇടക്കുന്നം മേഖലയിലെ വീടു കളും, കൃഷിയിടങ്ങളും പി.സി ജോര്‍ജ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ്, ജില്ലാ പഞ്ചായത്തം ഗം കെ. രാജേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫിലോമിന റെജി,കൃഷി ഓഫീ സര്‍ യമുന ജോസ്, അസി. കൃഷി ഓഫീസര്‍ ഇ.എ നിയാസ്, പഞ്ചായത്തംഗം ടി.എം ഹ നീഫ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവര്‍ സന്ദര്‍ശിച്ചു.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും വീട് നശിച്ചവര്‍ക്കും അടിയന്തിര സഹായമെത്തി ക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കു മെ ന്ന് പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.