ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയത്ത് രണ്ട് വീടുകൾ തകർന്നു.വ്യാപക കൃഷിനാശം
കൂട്ടിക്കൽ, കൊക്കയാർ മേഖലയിൽ കാറ്റിൽ വ്യാപക നാശം ബുധനാഴ്ച വൈകിട്ട് 4 മണിയോടെ ഉണ്ടായ കാറ്റിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു.

നാരകംപുഴ, ഞാവക്കാട്ട് മേരിയുടെ വീടിൻ്റെ മേൽക്കൂരയും ഷീറ്റുകളും കാറ്റിൽ പറ ത്തി. വൃദ്ധയായ മേരി ഒറ്റക്ക് താമസിക്കുന്ന വീടാണ്.കൂട്ടിക്കൽ, വെട്ടുകിളത്തു പാറ യ്ക്കൽ സുനിത രാമകൃഷ്ണൻ്റെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞു വീണ് വീട് ഭാഗീകമായി തകർന്നു. നരകംപുഴ, കൊച്ചിയിൽ ഫിലിപ്പിൻ്റെ കൃഷിയിടത്തിലേക്ക് സമീപ പുരയിടത്തിലെ റബ്ബർ ഒടിഞ്ഞു വീണു. പള്ളി വാതുക്കൽ ബാബുവിൻ്റ പുര യിടത്തിലെ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു.

കൂട്ടിക്കൽ-മുണ്ടക്കയം റോഡിൽ  വേലനിലം എൽ.പി. സ്കൂളിന് സമീപം വൈദ്യുത പോസ്റ്റ് ഒടിഞ്ഞ് വീണ് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.