കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് നാശം. എ.കെ.ജെ.എം സ്‌കൂളിന് മുറ്റത്ത് പാര്‍ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മരം വീണ് കാറിനും ബൈക്കിനും നാശമുണ്ടായി.ബസിന്റെ മുകളിലേക്ക് മരച്ചില്ലകല്‍ വീണെങ്കിലും നാശമില്ല.കുന്നുംഭാഗം ടി.ബി റോഡിന് കുറുകെ മരം വീണം ഗതാഗതം തടസപ്പെട്ടു. രണ്ടിടങ്ങളിലായി റോഡിന് കുറുകെ മരം ഒടിഞ്ഞ് വീണു.

എ.കെ.ജെ.എം സ്‌കൂള്‍ കവലയില്‍ നിന്ന് ടി.ബി റോ ഡിലേക്ക് കയറുന്ന റോഡിന് കുറു കെയും മരം ഒടിഞ്ഞ് വീണ് ഗതാഗതം തസപ്പെട്ടു. ഇവിടെ വൈദ്യുതി ലൈനിന് മുകളി ലേക്കാണ് മരം ഒടിഞ്ഞ് വീണത്. ചൊവ്വാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലുമാണ് മ രങ്ങള്‍ കടപുഴകി വീണത്.അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തിയാണ് മരം മുറിച്ച്നീ ക്കി യത്.