കനത്തമഴയിൽ കണമല കീരിത്തോട്ടിൽ വ്യാപക നാശം, പലയിടത്തും മണ്ണിടിച്ചിൽ, ഉരുൾപൊട്ടലും, കണമല ബൈപ്പാസ്   റോഡും തകർന്നു.. ഓട്ടോയും സ്കൂട്ടറും വെള്ള ത്തിൽ ഒലിച്ചുപോയി,  ഗതാഗതം സ്തംഭിച്ചു.
വ്യാഴാഴ്ച്ച വെളുപ്പിന് തുടർച്ചയായി മണിക്കൂറുകളോളം  പെയ്ത കനത്ത മഴയിൽ, കണ മല കീരിത്തോട് പ്രദേശത്തു ‌വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി.എരുത്വപുഴ കീരിത്തോ ട്-കണമല   ബൈപ്പാസ് റോഡിലേക്ക് മണ്ണും, വലിയ കല്ലുകളും  വീണു റോഡ് ബ്ലോ ക്കായി. റോഡിന്റെ ഒരു ഭാഗം കുത്തൊഴുക്കിൽ ഒലിച്ചുപോയതായി നാട്ടുകാർ അറി യിച്ചു. റോഡിൽ വലിയ വിള്ളലുകളും ഉണ്ടായിട്ടുണ്ട് . ഓട്ടോ റിക്ഷയും,സ്കൂട്ടറും ഒലി ച്ചുപോയി.
മണ്ണിൽ പുതഞ്ഞ കണമല ജോബിന്റെ മാതാവ് അന്നമ്മക്ക് പരിക്കേറ്റു. കഴുത്തറ്റം ചെളിയിൽ പുതുഞ്ഞ ഇവരെ പ്രദേശ വാസികൾ സാഹസികമായി രക്ഷപെടുത്തു കയായിരുന്നു.വ്യാഴാഴ്ച്ച പുലർച്ച ഉണ്ടായ മഴ പുലർച്ച 5 വരെ നീണ്ടു. വീടുകൾ തക ർന്നു. പനന്തോട്ടം ജോസ് , തെന്നിപ്ലാക്കൽ വെന്നിയുടെയും വീട്ടാണ് തകർന്നത്. ജോ സിന്റെ കാർപോർച്ചിലുണ്ടായിരുന്ന ഓട്ടോയും ബൈക്കും ഒലിച്ച് പോയി. ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന കണമല എരുത്വാപുഴ സമാന്തര പാത മലവെള്ള പാച്ചി ലിൽ തകർന്നു. കണമല സാന്തോം സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടക്കി. ഇവിടേക്ക് ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കനത്ത മഴയെ തുടർന്ന് പാക്കാനം കാരിശ്ശേരി നാരയപ്പാറ മേഖലയിയിൽ രാത്രി ഒരു മണിക്ക്  ഉണ്ടായ ഉരുൾപ്പൊട്ടലിലാണ് മേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായത്. പാക്കാനം ടൗണിലെ വ്യാപര സ്ഥാപനങ്ങളിൽ വെള്ളം കയറി വൻ നാശനഷ്ടമാണ് ഉണ്ടായിരിയുന്നത്. വീടുകളും  തകർന്നിട്ടുണ്ട്.