മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് ചിറക്കടവ് ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ സംഭാവന ചെയ്തു.ഇത്ര വലിയ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് ന ൽകി മാതൃക ആയിരിക്കുകയാണ് പഞ്ചായത്ത്.വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മി റ്റിയിലാണ് തുക സംഭാവന ചെയ്യാൻ തീരുമാനമെടുത്തത്.ശനിയാഴ്ച കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ പി കെ സുധീർ ബാബുവിന് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ തുക കൈമാ റി.മറ്റ് ഗ്രാമപഞ്ചായത്തുകൾക്കും ഏറ്റെടുക്കാൻ കഴിയുന്ന മാതൃകാപരമായ ഇടപെടലാ ണ് ചിറക്കടവ് പഞ്ചായത്ത് നടത്തിയിട്ടുള്ളത് എന്ന് കളക്ടർ അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി എൻ ഗിരീഷ് കുമാർ, പഞ്ചായത്തംഗം മോഹൻ കു മാർ പൂഴിക്കുന്നേൽ, പഞ്ചായത്ത് സെക്രട്ടറി സുജാ മാത്യൂ, എഡിപി പി ജയരാജൻ എ ന്നിവർ പങ്കെടുത്തു.കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂ പയും വകയിരുത്തിയിട്ടുണ്ട്. പ്രവാസികൾ എത്തിതുടങ്ങുമ്പോൾ അവരെ നിരീക്ഷണ ത്തിൽ പാർപ്പിക്കുന്നതിനുൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കായാണ് തുക മാറ്റിവെച്ചിട്ടു ള്ളത്.പഞ്ചായത്ത് പരിധിയിൽ നടക്കുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ഈ തുക പ്രയോജനപ്പെടുത്താനാകും.മുൻപ് പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് 15 ലക്ഷം രൂപയും പഞ്ചായത്ത് സംഭാവന ചെയ്തിരുന്നു.