കുളപ്പുറം ഒന്നാംമൈലിൽ കിണർ പൂർണമായി ഇടിഞ്ഞു താഴ്ന്നു. വള്ളിയാംതടത്തിൽ റോബിൻ തോമസിന്‍റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രി 10ന് വലിയ ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്നത് കണ്ട ത്. രാത്രിയിൽ പെയ്ത മഴയെ തുടർന്നാണ് ഇടിഞ്ഞു താഴ്ന്നതെന്നും കിണറിന്‍റെ മുകൾ ഭാഗം മുഴുവൻ മണ്ണിനടിയിലേക്ക് നിലംപതിച്ചെന്നും വീട്ടുകാർ പറഞ്ഞു.

വീടിന്റെ മിറ്റത്ത്  വക്ക് കെട്ടി ബലപ്പെടുത്തി സ്ഥിരമായി  ഉപയോഗിച്ചുകൊണ്ടിരുന്ന കിണറാണ് അപകടാവസ്ഥയിലായത് . കിണറിന്റെ മുകൾഭാഗം  മുഴുവനായും അഞ്ച ടിയോളം അകത്തേക്ക് ഇരുന്നുപോയ നിലയിലാണ്. കഴിഞ്ഞ ദിവസം രാവന്തിയോളം തുടർച്ചയായി പെയ്ത കനത്ത  മഴയിൽ ഈ ഭാഗത്തു പലയിടത്തും മണ്ണിടിഞ്ഞു താഴ്ന്നു അപകടകരമായ സ്ഥിതിലാണ്.

സ്ഥലത്തെത്തി യ വാർഡ് മെംബർ ജോളി ഡൊമിനിക് സന്ദർശിക്കുകയും സഹായ വാ ഗ്ദാനങ്ങൾ നൽകുകയും ചെയ്തു. അയൽവാസിയായ ജോഷി കൊട്ടാരത്തിന്‍റെ മുറ്റത്തി ന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴുകയും ചെയ്തു.