ആനക്കല്ല് വെട്ടു വേലി ഭാഗത്ത് കൈപ്പന്‍പ്ലാക്കല്‍ ക്ലാരയമ്മയുടെ വീടാണ് മരം വീണ് ഭാഗികമായി തകര്‍ന്നത്. ബുധനാഴ്ച്ച അഞ്ച് മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സമീപത്തെ പറമ്പില്‍ നിന്ന് റബര്‍മരം കടപുഴകി ക്ലാരയുടെ വീടിനു മുകളിലേക്ക് പതിച്ചത്.

ഈ സമയം ക്ലാരയുടെ മരുമകളായ ജീവയും മക്കളായ ജോക്വഷ, ജിയന്ന എന്നിവര്‍ വീടിനുള്ളിലുണ്ടായിരുന്നങ്കിലും ശബ്ദം കേട്ട് ഇവര്‍ ഓടി മാറിയതിനാല്‍ അത്ഭുതകര മായി രക്ഷപ്പെടുകയായിരുന്നു.ആര്‍ക്കും പരിക്കില്ല.

ഇന്നലെയുണ്ടായ കാറ്റില്‍ കപ്പാട് പെരുമാകുന്നേല്‍ അപ്പച്ചന്റെ വീടിനു മുകളില്‍ മരം വീണ വീട് ഭാഗികമായി തകര്‍ന്നു.