ഭിന്നശേഷി ദിനാഘോഷം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുമായി ചേർന്ന് ആഘോഷിച്ചു. ബി ആർ സി യുടെ പരിധിയിലെ സ്‌കൂളുകളിൽ നിന്നുള്ള 75 കുട്ടികളും അവരുടെ കുടുംബാംഗങ്ങളും കോളേജ് എൻ. എസ്.എസ് യൂണിറ്റിലെ 100 കുട്ടികളും ബിആർസിയിലെ സ്റ്റാഫ്‌, പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്തു. ചിറക്കടവ് സെന്റ്. ഇഫ്രേംസ് ഹൈസ്കൂളിലെ കുട്ടികൾ, ഭിന്ന ശേഷിദിനാഘോഷത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിൽ എത്തിക്കുന്ന തിനായി കോളേജ് ഗേറ്റിനു മുൻപിൽ ഫ്ലാഷ്മൊബ് അവതരിപ്പിച്ചു ചിറക്കടവ് എസ്ആർവി എൻ എസ്എസ് ഹൈസ്കൂളിലെ കുട്ടികളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിശി ഷ്ടാഥിതികളെ കോളേജ് ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു.
.
ചടങ്ങിൽ പാറത്തോട് ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  സിന്ധുമോഹൻ അദ്ധ്യ ക്ഷയായി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായക ൻ  സുമേഷ് കൂട്ടിക്കൽ ചടങ്ങിൽ മുഖാഥിതി ആയിരുന്നു. അധ്യാപികയും, സാംസ്കാ രിക പ്രവർത്തകയുമായ റ്റി.എസ് ജയപ്രിയ മുഖ്യപ്രഭാഷണം നടത്തി. സെന്റ്. ഡോമി നിക്സ് കോളേജ് എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് ഫാക്കൾട്ടി എബി ജോണി, തന്റെ അന്ധതയെ തോൽപ്പിച്ച് ഇത് വരെ താൻ എത്തിയ അനുഭവം പങ്കുവച്ചു. കോട്ടയം ഡയറ്റ് ഫാക്കൾട്ടി സ്മിതാ ശങ്കർ, ബി ആർ. സി ഓട്ടിസം സെന്റർ സപ്പോർട്ടിങ് കമ്മിറ്റി മെമ്പറും സാമൂഹികപ്രവർത്തകനുമായ ബി ശ്രീകുമാർ , എൻബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സിജിൻ എപി ,റിബി വർഗീസ് എന്നിവർ സംസാരിച്ചു.