കാഞ്ഞിരപ്പള്ളി: വാഴൂർ ഗവ ഹൈസ്കൂൾ അദ്ധ്യാപകനും കൊടുങ്ങൂർ പിരളിയിൽ ഇ ല്ലത്ത് പി ഹരികുമാറും ഭാര്യ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പ്രഥമ അ ദ്ധ്യാപിക ലെറ്റി സി തോമസും ചേർന്നാണ് മലയോര മേഖല കേന്ദ്രീകരിച്ച് ഭിന്നശേഷി വിഭാഗങ്ങൾക്കായി ആരംഭിക്കുന്ന ചികിത്സാ കേന്ദ്രത്തിന് അരലക്ഷം രൂപ സംഭാവന നൽകിയത്.
കേരള ചൈൽഡ് ഡവലപ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി യിൽ ആരംഭിക്കുന്ന റീജണൽ സെൻ്റർ ഫോർ ഡവലപ്മെൻറ് ഡിസ്എബിലിറ്റീസ് സെ ൻററിനു വേണ്ടി സൊസൈറ്റി ചെയർമാൻ കൂടിയായ ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎയാണ് ഏറ്റുവാങ്ങിയത്. പ്രോജക്ട് ഡയറക്ടർ എസ് വി സുബിൻ കുന്നന്താനം, നഭസ്സ് ഹരി എന്നിവർ സന്നിഹിതരായി.കേരളത്തിലെ പ്രശസ്ത റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റ് ആർ ജെ ധനേഷ് കുമാർ പ്രൊഫഷണൽ ഡയറക്ടറും ചീഫ് കൺസൾ ട്ടൻ്റുമായി ആരംഭിക്കുന്ന സെൻ്ററിൻ്റെ പ്രവർത്തനം ഗാന്ധി ജയന്തി ദിനത്തിൽ ആരംഭി ക്കും.
0-18 വയസ്സുവരെയുള്ള കുട്ടികളുടെ സമഗ്ര വികസനവും ഭിന്നശേഷിക്കാരായ കുട്ടിക ൾക്കും മുതിർന്നവർക്കും ആവശ്യമായ ചികിത്സ, തൊഴിൽ, പുനരധിവാസം എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് സൊസൈറ്റി രൂപം കൊണ്ടത്. കേരളത്തിലെ വിവിധ ജില്ലക ളിലെ മലയോര മേഖല കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാർക്കായി കാര്യമായ സെൻ്ററുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിലെ ഭിന്നശേഷിക്കാർക്കായി ഈ സെൻ്ററിൻ്റെ പ്രവർത്തനം പ്രയോജനം ചെയ്യും.
കുട്ടികളുടെ വിവിധ വളർച്ചാ വൈകല്യങ്ങൾക്ക് തുടർ പരിശോധനകൾക്കും ചികി ത്സകൾക്കുമുള്ള കേന്ദ്രമായി കാഞ്ഞിരപ്പള്ളി മാറും.ഓട്ടിസം സ്പെക്ട്രം ഡിസോർ ഡേഴ്സ്, സംസാരതടസ്സം (വിക്ക്), സംസാര ഭാഷാ പ്രശ്നങ്ങൾ, ബുദ്ധിമാന്ദ്യത, കേൾവിക്കു റവ് ഉൾപ്പെടെ  സംസാര-ഭാഷാ വൈകല്യങ്ങൾ, ബുദ്ധി വളർച്ചാ വൈകല്യങ്ങൾ, ജനി തക വൈകല്യങ്ങൾ, ചലന-ശാരീരിക വൈകല്യങ്ങൾ,ശ്രവണ -ആശയ വിനിമയ വൈകല്യങ്ങൾ,വളർച്ചാ വൈകല്യങ്ങൾ തുടങ്ങിയവയ്ക്കുള്ള വിദഗ്ധ സംയോജിത സ മഗ്ര പരിശോധന- ചികിത്സാ സംവിധാനവും ഇവിടെ ഒരുക്കും.
ഇതിലൂടെ വളർച്ചാ വൈകല്യം ഉൾപ്പെടെയുള്ള എല്ലാ വൈകല്യങ്ങൾക്കും വിദഗ്ധ പരി ശോധനാ ക്യാമ്പും ചികിത്സയും  നാട്ടിൽ ലഭ്യമാകും. തുടർന്ന് സംഭാവന നൽകുവാൻ ആഗ്രഹിക്കുന്നവർ ഫെഡറൽ ബാങ്കിൻ്റെ കാഞ്ഞിരപ്പള്ളി ശാഖയിൽ ആരംഭിച്ച 99980102877698 ( IFSC Code:FDRL0001031 ) അക്കൗണ്ടിലേക്ക് നൽകാവുന്നതാണെന്ന് പ്രോജക്ട് ഡയറക്ടർ എസ് വി സുബിൻ കുന്നന്താനം അറിയിച്ചു.