പൊന്‍കുന്നം: ജഡ്ജിയമ്മാവന്‍ കോവിലില്‍ ചലച്ചിത്രനടന്‍ ദിലീപ് ദര്‍ശനം നടത്തി. വെ ള്ളിയാഴ്ച്ച രാത്രിയില്‍ ചെറുവള്ളി ദേവിക്ഷേത്രത്തിലെത്തിയ ദിലീപ് ഉപദേവാലയമാ യ ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാടും കരിക്കഭിഷേകവും നടത്തി. നടിയെ ആക്ര മിച്ച കേസില്‍ പ്രതിയായി ദിലീപ് റിമാന്‍ഡിലായിരിക്കെ 2017 ജൂലൈയില്‍ സഹോദരന്‍ അനൂപ് ഇവിടെ വഴിപാട് നടത്താനെത്തിയിരുന്നു.

ക്രിക്കറ്റ്താരം ശ്രീശാന്ത് ഉള്‍പ്പെടെ കേസുകളില്‍ ഉള്‍പ്പെട്ട നിരവധി പ്രമുഖര്‍ ദര്‍ശനം ന ടത്താനെത്തിയിട്ടുണ്ടിവിടെ. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ അനുകൂലവിധി ക്കായി മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തി ല്‍ പ്രാര്‍ഥനായജ്ഞം നടത്തുകയും ചെയ്തിട്ടുണ്ട് ദേവസ്വംബോര്‍ഡിന്റെ ഈ ക്ഷേത്രത്തി ല്‍.

ദിലീപിന്റെ ചിത്രങ്ങള്‍ എടുക്കുന്നത് തടയാന്‍ ഒപ്പമുണ്ടായിരുന്ന ചിലര്‍.ആരേയും മൊ ബൈല്‍,ഫോണില്‍പ്പോലും ഫോട്ടോയെടുക്കാന്‍ അനുവദിച്ചില്ല. ഫോട്ടോയെടുക്കാന്‍ ശ്ര മിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹിക ളെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. പ്രാദേശിക ചാനലുകളുടെ വീഡിയോഗ്രാഫര്‍മാരെ ഇവര്‍ ക്ഷേത്രവളപ്പില്‍ നിന്ന് പുറത്തിറക്കി. നടന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച കുട്ടികളു ടെ മൊബൈല്‍ഫോണ്‍ വരെ ഇക്കൂട്ടര്‍ കൈക്കലാക്കി ചിത്രങ്ങള്‍ മായ്ച്ചുകളഞ്ഞു.