പാറത്തോട്:പഞ്ചായത്തിലെ വിവിധ മേഖലകളിലായി എട്ടു പേരിൽ ഡെങ്കിപ്പനി സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് അധിക‍ൃതർ അറിയിച്ചു. ഇവർ വിവിധ സ്വകാര്യ ആശുപത്രികളിലായി ചികിൽസയിലാണ്. മേഖലയിൽ ഇന്നലെ ആരോഗ്യ വകുപ്പും വെക്ടർ കൺട്രാേൾ ബോർഡും പരിശോധന നടത്തി. ഹെൽത്ത് സൂപ്പർ വൈസർ എം.ടി.ജോയ്, ഹെൽത്ത് ഇൻസ്പെക്ടർ വി.സാബു എന്നിവരുടെ നേതൃ ത്വത്തിൽ ആശാ വർക്കർമാരും ആരോഗ്യ പ്രവർത്തകരും ചേർന്നു കൊതുക് പെരു കുന്ന സ്ഥലങ്ങൾ കണ്ടെത്തി കൊതുക് നശിപ്പിച്ചു. പ്രദേശത്തെ വീടുകളിലും കൊതു കുനാശിനി തളിച്ചു.

ദിവസവും പ്രദേശത്ത് ഫോഗിങ് നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രോഗപ്രതി രോധ നടപടികളുടെ ഭാഗമായി ഇന്നു രാവിലെ 10ന് ഇടക്കുന്നം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ മെഡിക്കൽ ക്യാംപും ആരോഗ്യ ബോധവൽക്കരണ പരിപാടി യും നടത്തും. തോട്ടങ്ങളുടെ പരിസരവാസികള്‍ ജാഗത്ര പുലര്‍ത്തണം മഴ തുടങ്ങിയ തോടെ മേഖലയിലെ റബർതോട്ടങ്ങളിൽ ടാപ്പിങ് മുടങ്ങി. റബർ ചിരട്ടകളിൽ കെട്ടി ക്കിടക്കുന്ന വെള്ളത്തിലാണ് ഏറെയും കൊതുകുകൾ പെരുകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും റബർ, കൈത കൃഷികൾക്കു സമീപം താമസിക്കുന്നവർ ജാഗ്രത പുലർത്തുവാനും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 12 റബർ, കൈത തോട്ടം ഉടമകൾക്കു നോട്ടിസ് നൽകി. വീട്ടിലും പരിസരത്തും കൊതുകുകൾ പെരുകാനുള്ള സാഹചര്യങ്ങളുണ്ടെങ്കിൽ അവ കണ്ടെത്തി ഉറവിട നശീകരണം നടത്തണമെന്നും കഴിവതും കൊതുകിന്റെ കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണ മെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസ നടത്താതെ ഉടൻ ആശുപ ത്രികളിലെത്തി വൈദ്യപരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വൃത്തീഹീനമായി വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലും കൈത തോട്ടങ്ങളിലും കൊതുക് പൊരുകുവാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള പ്രദേശത്ത് താമസിക്കുന്നവർ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കൊതുകുകൾ പെരുകാൻ സാഹചര്യമുള്ള പ്രദേശത്തെ സ്ഥല ഉടമകൾക്ക് നോട്ടീസ് നൽകി നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നു.

രോഗപ്രതിരോധത്തിനായി മേഖലയിൽ തൊഴിലുറപ്പ്, ആശാ വർക്കർമാർ എന്നിവർ വീടുകൾ കയറി ബോധവത്കരണം നൽകുമെന്ന് പഞ്ചായത്തംഗം വർഗ്ഗീസ് കൊച്ചുകു ന്നേൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ലഘുലേഖനങ്ങൾ വിതരണം വാർഡിൽ നടത്തിയിരുന്നു. ഉറവിട മാലിന്യ സംസ്‌കരണത്തിനായിട്ടുള്ള ക്ലാസുകൾ തോട്ടം മേഖലയിൽ പരിശോധന എന്നിവ നടത്തും.