വനിതാ-ശിശു വികസന വകുപ്പും, തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് സംസ്ഥാ ന ത്ത് നടപ്പിലാക്കുന്ന കൗമാരക്കാരായ പെൺകുട്ടികൾക്ക് കരാട്ടെ ഉൾ പ്പെടെയുള്ള ആ യോധന കലകളിൽ പരിശീലനം നൽകുന്ന കർമ്മ പദ്ധതിയായ “ധീര” പദ്ധതിയിലേ ക്ക് കോട്ടയം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് നിയോജക മ ണ്ഡലങ്ങളിൽ ഒന്നായ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ “ധീര” പദ്ധതിയുടെ ഉദ്ഘാടനം പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷയായി.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാ മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. ആർ. മോഹനൻ നായർ, സുശീല മോഹൻ, ലിസമ്മ സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ   വിഷ്ണു രാജ്, രഞ്ജിത്ത് എം. ആർ, ഷെൽമി റെന്നി, വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരായ ജാസ്മിൻ, ജ്യോതിലക്ഷ്മി  എന്നിവർ സംസാരിച്ചു.  സ്ത്രീ ശാക്തീകരണം,  മാനസിക- ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക തുടങ്ങിയവ ലക്ഷ്യം വച്ചും, പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്ന തിനും അവരിൽ ആത്മവിശ്വാസം, അച്ചടക്കം എന്നിവ വർദ്ധിപ്പിക്കുന്നതിനും,   ഉപകരിക്കുന്നതാണ് ഈ പദ്ധതി. 3 മണിക്കൂർ വീതം ആഴ്ചയിൽ രണ്ടു ദിവസമാണ് ഇത്തരത്തിൽ  പരിശീലനം നൽകുന്നത്.ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിശീലന പരിപാടികൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കൂടാതെ ഈ പദ്ധതി നിയോജകമണ്ഡലത്തിൽ പൂർണ്ണമായും പ്രാവർത്തികമാക്കുമന്നും എംഎൽഎ അറിയിച്ചു. പദ്ധതിയുടെ ചെലവ് പൂർണമായും സംസ്ഥാന വനിതാ-ശിശു വികസന വകുപ്പാണ് വഹിക്കുന്നത്.ഇതിനായി സംസ്ഥാന സർക്കാർ 68 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.