മുണ്ടക്കയം:സ്വകാര്യ ബസ് ഇടിച്ച ബൈക്ക് യാത്രികന്‍ മുണ്ടക്കയം സ്വദേശി മരിച്ചു. പുഞ്ചവയല്‍,പാക്കാനം പന്നകത്തിങ്കല്‍ ജോര്‍ജിന്റെ മകന്‍ ജോണ്‍സണ്‍( 28) ആണ് മരിച്ചത്. പാമ്പാടി സ്വദേശി കവിതയാണ് ഭാര്യ. ഭാര്യ, വീട്ടിലേക്കു പോകും വഴിയാണ് അപകടം നടന്നത്.

ജോണ്‍സണ്‍ന്റെ ഭാര്യ കവിതയുടെ പിതൃസഹോദരപുത്രന്‍, പാമ്പാടി കോത്തല എണ്ണശ്ശേരില്‍ സൈമണ്‍മകന്‍ സുബിനും (26) അപകടത്തില്‍ മരണപെട്ടു. 
അപകടത്തില്‍ പെട്ടവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ എതിര്‍ ദിശയില്‍ നിന്നും അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചാണ് അപകടം. ജോണ്‍സന്‍ ആയിരുന്ന ബൈക്ക് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ജോണ്‍സന്റെ സംഭവ സ്ഥലത്തു വച്ചും സുബിന്‍ ആശുപത്രിലേക്കുള്ള യാത്രാ മധ്യേയുമാണ് മരിച്ചത്.അമിതവേഗത്തിലെത്തിയ ബസ് സ്‌കൂട്ടര്‍ ഇടിച്ചു ജോണ്‍സണെ തെറിപ്പിക്കുകയായിരുന്നു.

ബസ് ഇയാളുടെ തലയിലൂടെ കയറിയിറങ്ങി ജോണ്‍സണിന്റെ ഭാര്യാപിതാവു ചാക്കോയുടെ സാംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരിന്നു.