വാഹന പരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ ആഡംബര ബൈക്കിടിച്ചു മരിച്ച പോലീസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പാന്പാടി കുറിയന്നൂര്‍കുന്നേല്‍ വിജയന്റെ മകന്‍ കെ.വി. അജേഷാ (43)ണു മരിച്ചത്. ബൈക്ക് ഇടിച്ചു തെറിപ്പിച്ചതിനെത്തുടര്‍ന്ന് സമീപത്തെ എയ്ഡ്‌പോസ്റ്റിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് അജേഷ് മരിച്ചത്. അപ കടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച പെരുന്പായിക്കാട് എസ്എച്ച് മൗണ്ട് പുത്തന്‍പറന്പില്‍ സിനില്‍ ബിജുവിനെ(21) അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ നാഗന്പടം ബസ് സ്റ്റാന്‍ഡിനു മുന്നി ലായിരുന്നു അപകടം. ബസ് സ്റ്റാന്‍ഡിലും പരിസരത്തും പരിശോധന നട ത്താനാണ് അജേഷും സിവില്‍ പോലീസ് ഓഫീസറായ ബിനോയിയും സ്‌കൂട്ടറില്‍ നാഗന്പടത്ത് എത്തിയത്. ഈ സമയം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് അമിതവേഗത്തില്‍ ആഡംബര ബൈക്ക് എത്തി. പരിശോ ധനയുടെ ഭാഗമായി അജേഷ് ബൈക്കിനു കൈകാണിച്ചു. ബൈക്ക് നിര്‍ ത്താതെ പാഞ്ഞെത്തി അജേഷിനെ ഇടിച്ചു വീഴ്ത്തി. ഇടിയുടെ ആഘാത ത്തില്‍ ഉയര്‍ന്നു പൊങ്ങിയ അജേഷ്, പോലീസ് എയ്ഡ് പോസ്റ്റിന്റെ ഭിത്തിയില്‍ തലയിടിച്ച് റോഡില്‍ വീണു.

ഇടിയെത്തുടര്‍ന്നു നിയന്ത്രണം വിട്ട ബൈക്ക് നൂറുമീറ്ററോളം മാറി റോഡില്‍ മറിഞ്ഞു. ബസ് സ്റ്റാന്‍ഡിലെ ഓട്ടോക്കാരും ബിനോയിയും ഓടിയെത്തി ബൈക്ക് ഓടിച്ച സിനിലിനെ പിടികൂടി. ഓടിയെത്തിയ പോലീസ് സംഘം അജീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ സ്റ്റേഷനില്‍നിന്ന് ഒരാഴ്ച മുന്പാണ് അജേഷ് കോട്ടയം ഈസ്റ്റില്‍ എത്തിയത്.