മുണ്ടക്കയം: ഗാലക്‌സി തിയറ്ററിന്റെ വരാന്തയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തിയത്.ഏന്തയാര്‍ മാത്തുമല സ്വദേശി മാർട്ടിൻ (30) ആണ് മരിച്ച നിലയില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് കണ്ടത്.

രാവിലെ തിയറ്ററിലെ ജോലിക്കാര്‍ എത്തിയപ്പോളാണ് മൃതദേഹം കണ്ടത്. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അനേഷണം പ്രാഥമിക നടപടികള്‍ ആരംഭിച്ചു.ഇ​ന്നു രാ​വി​ലെ എട്ടോടെ തൂ​ത്തു​വാ​രാ​ൻ വ​ന്ന​യാ​ളാ​ണ് ബാ​ത്ത് റൂ​മി​ന്‍റെ വ​രാ​ന്ത​യി​ൽ കി​ട​ക്കു​ന്ന മൃ​ത​ദേ​ഹം ക​ണ്ട​ത്. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി സ്ഥലത്ത് പരിശോധന നടത്തി. മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ഇ​യാ​ൾ തിങ്കളാഴ്ച രാ​ത്രി​യി​ൽ സി​നി​മ കാ​ണാ​ൻ വ​ന്നി​രു​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മ ക​ഴി​ഞ്ഞ് തീയറ്ററിന് പുറത്ത് പോയോ എന്ന കാര്യം വ്യക്തമല്ല. മ​രി​ച്ച മാ​ർ​ട്ടി​ൻ മോഷണം ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്ര​തി​യാ​യി​രു​ന്നു​വെ​ന്നും ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.