വാഹനാപകടത്തിൽ മരണമടഞ്ഞ പൂവത്തുങ്കൽ ജോയിയുടെ മകൻ സോജി ആൻറണി യുടെ ( ചെറുക്കാപ്പി 24)  സംസ്കാരം വെള്ളിയാഴ്ച 12 മണിക്ക് കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടക്കും .അമ്മ മിനി.ജോമി, ജോസ്മി എന്നിവർ സഹോദരങ്ങളാണ്. കോന്നി തണ്ണിത്തോട് പ്ലാൻ്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റിലെ ഡി. ഡിവി ഷനിൽ ചൊവ്വാഴ്ച്ച രാത്രി ഏഴരയോടെയുണ്ടായ അപകടത്തിലാണ് സോജി മരണപ്പെട്ടത്. കാഞ്ഞിരപ്പള്ളി ടാക്സി സ്റ്റാൻ്റിലെ ടാക്സി ഡ്രൈവറായിരുന്നു.ലോറി മറിഞ്ഞപ്പോൾ സോജി രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയെങ്കിലും ലോറി മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.