ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന  യുവാവ് മരിച്ചു. പുഞ്ചവ യൽ പാലക്കുടിയിൽ  പി.എം എബ്രഹാം മോളി ദമ്പതികളുടെ മകൻ ലിജോ പി എബ്ര ഹാം (35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം നട ന്നത്. പുഞ്ചവയലിനു സമീപത്തെ എസ് വളവ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി  പരിക്കേറ്റ ലിജോയെ 35 മൈ ലിലെ  സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയത്തെ  സ്വകാര്യ ആശുപത്രിയി ലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ്  മരണം സംഭവിച്ചത്. ലിജോ പുഞ്ചവയലിലെ റേഷൻകട വ്യാപാരിയാണ്.ഭാര്യ: ഡോണ പി  ലിജോ.

മക്കൾ : ജൊവാൻ  മരിയ ലിജോ,  ജാനറ്റ് ലിജോ.സഹോദരൻ:ഷിജോ പി എബ്രഹാം (പുഞ്ചവയലിലെ  പലചരക്ക് വ്യാപാരി). സംസ്കാരം  ചൊവ്വാഴ്ച  നാലുമണിക്ക്  പുഞ്ചവ യൽ  സെന്റ് സെബാസ്റ്റ്യൻ  പള്ളി സെമിത്തേരിയിൽ