ഇംഗ്ലണ്ടിലെ റെഡിച്ചില്‍ മലയാളി നഴ്‌സ് മരിച്ചു. ഇംഗ്ലണ്ടില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ചിറക്കടവ് ഓലിക്കല്‍ ഷീന കൃഷ്ണന്‍ (43) ആണ് മരിച്ചത്. ഭര്‍ത്താവ് അമന കര സ്വദേശി ബൈജുവിനും മക്കളായ ആയുഷിനും ധനുഷിനുമൊപ്പം ഇംഗ്ലണ്ടില്‍ താമസിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി പനിയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചുവെന്നാണ് ആദ്യം ല ഭിച്ച വിവരം. ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് നാട്ടില്‍ അറിയിച്ചത്. പിന്നീട് ജീവ നൊടുക്കിയതാണെന്നും ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇതോടെ മരണത്തിലെ ദുരൂ ഹത നീക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുകയായിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമ ന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കിയിട്ടുണ്ട്.