കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വർഷങ്ങളായി ആക്രിപ്പെറുക്കി നടന്ന മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.45 വയസ് പ്രായം തോന്നിക്കുന്ന സജിയെന്നയാളിനെ യാ ണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നുംഭാഗം കണ്ണാശുപത്രിയ്ക്ക് സമീപമുള്ള ദ് കപ്പ് ക്ലബ്സ് എന്ന് ക്ലബിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടും കുടുംബ വുമില്ലാത്ത ഇയാൾ വർഷങ്ങളായി ഇവിടെയാണ് താമസിച്ചിരുന്നത്.മുണ്ടക്കയം സ്വദേ ശിയാണെന്ന് കരുതുന്നു.

രാവിലെ സജിയ്ക്ക് ഭക്ഷണം കൊടുക്കാൻ വന്ന സമീപവാസിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. എന്നാൽ, ക ഴിഞ്ഞ ദിവസങ്ങളിൽ ഇ‍യാളെ പലരും കണ്ടെതായി പറയുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. മൃത ദേ ഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.