മുണ്ടക്കയം കോരുത്തോട് മടുക്കയിൽ യുവതിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപറമ്പിൽ ശ്യാമിൻ്റെ ഭാര്യ അഞ്ജലി (26)നെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കള ഭാഗത്തെ കിണറ്റിലാണ് മൃതദേ ഹം കണ്ടെത്തിയത് .അഞ്ച് വയസ് പ്രായമുള്ള രണ്ട് ഇരട്ടക്കുട്ടികളുണ്ട്. സ്നേഹിച്ച് വിവാഹം കഴിച്ചവരാണ് അഞ്ജലിയും ശ്യാമും. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.