മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തി ൽ മരിച്ച നിലയിൽ സംഭവത്തിൽ പോലീസ് അഷണം ഊർജിതമാക്കി. വിരലടയാള, ഫോ റൻസിക് വിദഗ്ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതിന് പിന്നാലെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റി പ്പോർട്ട് ലഭിച്ചാൽ മാത്രമെ സംഭവത്തെപ്പറ്റി എന്തെങ്കിലും പറയാനാകു എന്നാണ് പോ ലീസിന്റെ നിലപാട്. എങ്കിലും അമ്മയെ അപായപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരി ച്ചതാകാനുള്ള സാധ്യതപോലീസ് തള്ളിക്കളയുന്നില്ല.
മൃതദേഹം കാണപ്പെടുമ്പോൾ ഒരു ദിവസത്തെ പഴക്കം തോന്നിച്ചിരുന്നു. വീടിന് പുറ ത്തായി വിഷം വച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പുറത്ത് നിന്നൊരാൾ എത്തി ഇരു വരെയും അപായപ്പെടുത്താനുള്ള സാധ്യതയില്ല എന്ന് തന്നെയാണ് പോലീസിന്റെ നില പാട്. മധു സ്ഥിരം മദ്യപാനിയാണന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.മുണ്ടക്കയം കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയിൽ അമ്മുക്കുട്ടി (70)മകൻ മധു (38) എന്നിവരെ തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.