കെട്ടിട നിര്‍മാണത്തിനിടെ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമട ഞ്ഞു.ആനക്കല്ല് വെട്ടുവേലി, തുണ്ടിയില്‍ സാബു ടി. (53) ആണ് മരണമടഞ്ഞത്.കാഞ്ഞി രപ്പള്ളി കുന്നുംഭാഗത്ത് കെട്ടിട നിര്‍മാണത്തിനിടെ കഴിഞ്ഞ കഴിഞ്ഞ 17നാണ് 20 അടി താഴ്ചയിലേക്ക് സാബു വീണത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയി ലായിരുന്നു. ഇന്നലെ രാവിലെ എട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ കൊച്ചുറാണി കാഞ്ഞിരപ്പള്ളി പുളിമാവ് ചക്കാലമണ്ണില്‍ കുടുംബാംഗം. മക്കള്‍: സോണി (അധ്യാപകന്‍, മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ബോര്‍ഗാവ്, ഛത്തീ സ്ഖഡ്), റോണി (എയര്‍ടെല്‍ ഡിടിഎച്ച്, കാഞ്ഞിരപ്പള്ളി), ഡോണി (വിദ്യാര്‍ഥി, സെ ന്റ് ഡൊമിനിക്‌സ് കോളജ് കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍.