കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മരുന്നു വാങ്ങാനെത്തിയ രോഗിയെ മരിച്ച നില യിൽ കണ്ടെത്തി.പാറത്തോട് പഴുമല പുളിച്ചിറ ദാസ്(50) നെയാണ് ആശുപത്രി വരാന്ത യിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇയാൾ വയറുവേദനയ്ക്ക് ചികിത്സ തേടി ശനി യാഴ്ചയും ഞായറാഴ്ചയും ആശുപത്രിയിൽ എത്തിയിരുന്നതായി പോലീസ് അറിയി ച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രി ജീവനക്കാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. പാറത്തോട് സൂര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. പൊൻകുന്നം പോലീസ് സ്ഥല ത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.