മുണ്ടക്കയം ബൈപ്പാസിസിൽ പമ്പ് ഹൗസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശിയായ ഗുൽദർ ഹുസൈനാണ് (27) മരിച്ചത്. മുണ്ടക്കയത്തെ പലചരക്ക് കടയിൽ ഒന്നര മാസം മുമ്പാണ് ഇയാൾ ജോലിക്കെത്തിയത്. ബുധനാഴ്ച്ച രാത്രിയിൽ ഭക്ഷണം കഴി ച്ച ശേഷം കിടന്നതാണ്. രാവിലെ ഏഴു മണിയോടെ ഒപ്പം താമസിക്കുന്നവരാണ് മരിച്ച നിലയിൽ കണ്ടത്.ഹൃദയഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കിടന്നിടത്ത് തന്നെ കമിഴ്ന്ന നിലയിലാണ് മൃതദേഹം. ഇയാളുടെ സഹോദരനും ഇവിടെ യാണ് താമസം. സംഭവത്തെ തുടർന്ന് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു അടക്കമുള്ളവർ സംഭവ സ്ഥലത്ത് എത്തി.