നിയന്ത്രണം വിട്ട കാറിടിച്ച് പ്രഭാത സവാരിക്കിറങ്ങിയ വയോധികനെ മരിച്ചു. പൈക പന്തപ്ലാക്കല്‍ പി.വി. ചാക്കോ (84) ആണ് മരിച്ചത്. ഇന്നലെ വെള്ളിയാഴ്ച രാവിലെ 7.15 ഓടെ പാലാ- പൊന്‍കുന്നം ഹൈവേയില്‍ പൈകയ്ക്ക് സമീപം ഏഴാംമൈലിലുള്ള ചാക്കോയുടെ വീടിനടുത്താണ് അപകടം നടന്നത്. സുഹൃത്തിനൊപ്പം പ്രഭാതസവാരി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പൊന്‍കുന്നം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് ചാക്കോയെ ഇടിച്ചു തെറിപ്പിച്ചത്.  ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ചാക്കോ ഉച്ചയോടെ മരിക്കുകയായിരുന്നു. മടുക്കക്കുഴി സ്വദേശിയുടേതാണ് അപകടത്തില്‍പെട്ട കാര്‍.
 വൈക്കം കുരിശുങ്കല്‍ ശാന്തമ്മയാണ് ഭാര്യ. മക്കള്‍: ബിജി, സിജി. മരുമക്കള്‍: ഷാജി കെ. സിറിള്‍ കുന്നുംപുറം പന്നിമറ്റം, എം.പി. ജോസ് മറ്റത്തില്‍ തൃശൂര്‍.