കളിക്കുന്നതിനിടെ ഗേറ്റ് മറിഞ്ഞ് ശരീരത്ത് വീണ് നാല് വയസുകാരൻ മരിച്ചു. ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം നദീർ മൗലവിയുടെ ചെറുമകൻ അഹ്സൻ അലി ജവാദ് (4) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഈരാറ്റുപേട്ടയിലെ വീടിനു സമീപത്തായിരുന്നു അപകടം. വീടുന് മുന്നിലെ ഗേറ്റിൽ കയറി ആടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗേറ്റ് തലയിൽ  ഇടിച്ചാണ് അപകടം സംഭവിച്ചത്. കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് അവധിക്കായി കുടുംബം നാട്ടിലെത്തിയത്