ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ  ജില്ലയിലെ മുഴുവൻ ഡയാലിസിസ്  രോഗികൾക്കും ആശ്വാസവുമായി കോട്ടയം ജില്ല പഞ്ചായത്ത്.മെയ് മൂന്നാം തീയതി വ രെ എല്ലാ ഡയാലിസിസുകളുടെയും ചിലവ് ജില്ലാപഞ്ചായത്ത് വഹിക്കുമെന്ന് പ്രസി ഡൻ്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഡ യാലിസിസ് കിറ്റുകൾ ജില്ലാ പഞ്ചായത്ത് എത്തിച്ചു നൽകുവാൻ തുടങ്ങി.പദ്ധതി പ്രകാ രം കാഞ്ഞിരപ്പളളി കെ എം എ ഡയാലിസിസ് സെൻ്ററിൽ  ഡയാലിസിസിന് വിധേ യ രാകുന്ന  രോഗികൾക്കുള്ള ഡയാലിസിസ് സ്കിറ്റുകൾ  കെഎംഎ പ്രസിഡൻറ് സക്കീർ കട്ടൂപ്പാറയ്ക്ക് ഡോ.എൻ ജയരാജ് എം എൽ എ കൈമാറി. ജില്ല പഞ്ചായത്ത് പ്രസിഡ ൻ്റ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ ഷമീർ, എന്നിവർ പ ങ്കെടുത്തു.ജില്ലയൊട്ടാകെ 650 ഓളം രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ആദ്യ ഘട്ടമായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളതെങ്കിലും  പദ്ധതി പൂർണമായും നടപ്പിലാക്കുന്നതിന് 40 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നത്.