കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ്‌മേരീസ് ഇടവകപള്ളിയുടെ വികാരിയും, പൊടിമറ്റം മേഖലയുടെ സമഗ്ര വികസനത്തിന് വലിയ സംഭാവന നല്‍കിയ വികസന ശില്പിയുമാ യ ഫാദര്‍ ഡാര്‍വിന്‍ വാലുമണ്ണേല്‍ 8 വര്‍ഷത്തെ അജപാലന ശുശ്രൂഷയ്ക്കുശേഷം മറ്റൊ രു ദൗത്യവുമായി 22-ാം തീയതി ആനക്കല്ല് സെന്റ്ആന്റണീസ് പള്ളിയുടെ വികാരിയാ യും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സെന്റ്ആന്റണീസ് പബ്ലിക്ക് സ്‌ക്കൂളിന്റെ  മാ നേജരായും ചുമതലയേല്‍ക്കുന്നു. ലോകോത്തര നിലവാരം പുലര്‍ത്തുന്ന, 1500-ല്‍ അധി കം ആളുകള്‍ക്ക് ഇരിക്കുവാനും 500-ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും പറ്റു ന്ന രീതിയില്‍ വിഭാവനം ചെയ്തു പണികഴിപ്പിച്ചിരിക്കുന്ന ശീതീകരിച്ച ഓഡിറ്റോറിയം ജില്ലയിലെ തന്നെ ഏറ്റവും വലുതും മികവുറ്റതും ആണ്.

ദേശീയ പാതയുടെ സൈഡില്‍ പണിതീര്‍ത്ത രണ്ട് ഓഡിറ്റോറിയങ്ങള്‍, 40 മുറികളോളം ഉള്ള ഷോപ്പിംഗ് കോംപ്ലക്‌സ്, പ്രമുഖ വാഹന കമ്പനിയുടെ സെയില്‍സ് & സര്‍വ്വീസ് ഷോറൂം എന്നിവ മുണ്ടക്കയത്തിന്റെയും കാഞ്ഞിരപ്പള്ളിയുടെയും ഇടയില്‍ പൊടിമറ്റ ത്തെ ഉപപട്ടണം ആക്കി മാറ്റി. 80,000-ത്തിലധികം സ്‌ക്വയര്‍ ഫീറ്റ് ഉള്ള നിര്‍മ്മാണ പ്രവ ര്‍ത്തനങ്ങളാണ് 8 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവില്‍ ഇവിടെ ഉണ്ടായത്. ഗതാഗത ക്കുരുക്ക് മൂലം നട്ടംതിരിയുന്ന കാഞ്ഞിരപ്പള്ളിയില്‍ നാനാജാതിമതസ്ഥരുടെ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ക്ക് പൊടിമറ്റം വേദിയാകുന്നു. 200-ല്‍ അധികം ആളുക ള്‍ ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ഇവിടെ ലഭിക്കുന്നു.

പ്രകൃതിമനോഹാരിത നിലനിര്‍ത്തി പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി നിര്‍മ്മാ ണം പൂര്‍ത്തീകരിച്ചിരിക്കുന്ന ഈ നിര്‍മ്മിതികള്‍ വ്യത്യസ്തതകൊണ്ട് ഏവരുടെയും പ്ര ശംസ പിടിച്ചുപറ്റി . 50 വര്‍ഷത്തിലധികം പഴക്കമുള്ള കാഞ്ഞിരപ്പള്ളി sd കോളേജില്‍ പഠിച്ചിരുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പലരും പൊടിമറ്റത്ത് എത്തുമ്പോള്‍ സ്ഥലകാല വി ഭ്രാ ന്തിയാല്‍ പഴയ പ്രദേശത്തെ തിരിച്ചറിയാന്‍ നന്നേ പാടുപെടുന്നു. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ ആയിരംകൊല്ലി എന്ന ഗ്രാമത്തില്‍ ടണ്‍ കണക്കിന് അരി ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, മറ്റ് അവശ്യവ സ്തുക്കള്‍ എന്നിവ എത്തിക്കുന്നതില്‍ പൊടിമറ്റം ഇടവകയും ഡാര്‍വിനച്ചനും മുന്‍പന്തി യിലുണ്ടായിരുന്നു .

ഭൂരഹിതരായിയുള്ള ഇടവകാംഗങ്ങള്‍ക്ക് ഭൂമി വിലയ്ക്കു വാങ്ങി വീട് നിര്‍മ്മിച്ചും വാസയോഗ്യമല്ലാതിരുന്ന 30 – ല്‍ അധികം ഭവനങ്ങള്‍ പുനര്‍നിര്‍മ്മിച്ചും, പൊടിമറ്റം ഇട വകയെ ഭവനരഹിതര്‍ ഇല്ലാത്ത ഇടവകയായി ഉയര്‍ത്തി.  അര്‍ഹതപ്പെട്ടവര്‍ക്ക് വിവാ ഹസഹായം, വിദ്യാഭ്യാസസഹായം, ചികിത്സാസഹായം എന്നിങ്ങനെ ഒട്ടനവധി കാരു ണ്യപ്രവര്‍ത്തികളും നാനാജാതി മതസ്ഥര്‍ക്കു ലഭിക്കുകയുണ്ടായി. പ്രകൃതി സംരക്ഷണ ത്തിനു വേണ്ടി പാതയോരത്തും ഓഡിറ്റോറിയത്തിനു ചുറ്റും വൃക്ഷങ്ങള്‍ നട്ടു പിടിപ്പി ച്ച് ഹരിതഭംഗി നിലനിര്‍ത്തുന്നു. ഡാര്‍വിന്‍ വാലുമണ്ണേല്‍ അച്ചന് ഇടവക കൂട്ടായ്മക ളും വിവിധ സാമുദായിക, സാമൂഹിക, രാഷ്ട്രീയ സംഘടനകളും യാത്രാ ആശംസകള്‍ നേർന്നു.