കേന്ദ്ര സർക്കാരിൻ്റെ ആദിവാസികളോടുള്ള അവഗണനക്കെതിരെ സംസ്ഥാന വ്യാപക മായി ആദിവാസി ക്ഷേമ സമിതി (എ.കെ.എസ്) നടത്തുന്ന പ്രതിഷേധ ധർണയുടെ ഭാഗ മായി കാഞ്ഞിരപ്പള്ളി ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ എകെഎസിൻ്റെ നേതൃത്വ ത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. വനാവകാശ നിയമപ്രകാരമുള്ള മുഴുവൻ ഭൂമിയും വിട്ടു നൽകുക, കൈവശ ഭൂമിക്ക് പട്ടയം നൽകുക, കേന്ദ്ര സർക്കാരിൻ്റെ ആദിവാസി അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ഏഴിനം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സിപിഎം ജില്ലാകമ്മിറ്റിയംഗം വി.പി. ഇബ്രാഹിം ധർണ്ണ ഉദ്ഘാടനം ചെ യ്തു. ജില്ലാ പ്രസിഡൻ്റ് കെ.പി. മൻമഥൻ, പി.എ. ജോർജ്, സുധാകരൻ പി.കെ, എം. എസ്. സതീഷ് എന്നിവർ സന്നിഹിതരായിരുന്നു.