വീടിന് നാശമുണ്ടായാലോ ആളപായമുണ്ടായെങ്കിലോ മാത്രമാണ് സഹായം ലഭിക്കുകയുള്ളുവെന്ന് പഞ്ചായത്ത് വില്ലേജ് അധികൃതർ…

കാഞ്ഞിരപ്പള്ളി:പൂതക്കുഴി വട്ടകപ്പാറയ്ക്ക് സമീപം പൂതക്കുഴി പറമ്പിൽ ശശി കുഞ്ഞുമോന്റെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഞായറാഴ്ച രാത്രിയിൽ പെയ്ത മഴയിൽ കരിങ്കൽ ഉപയോഗിച്ച് കെട്ടിയിരിക്കുന്ന ഭിത്തി അയൽ വാസിയുടെ മുറ്റത്തേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് സെന്റ് സ്ഥലത്തെ 15 അടിയോളം പൊക്കമുള്ള ഭിത്തിയാണ് തകർന്നത്.ഇതോടെ ശശിയും ഭാര്യയും മകളും താമസിക്കുന്ന വീടും എത് നേരവും നിലംപൊ ത്താറായ അവസ്ഥയിലാണ്. ഹൃദ്രോഗിയായ ശശി കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. തകർന്ന് വീണ കരിങ്കൽകെട്ട് പുനർനിർമ്മിക്കുന്നതിനായി പഞ്ചായ ത്ത് അധികാരികളെയും വില്ലേജ് അധികൃതരെയും സമീപിച്ചെങ്കിലും സഹായം ലഭി ക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. വീടിന് നാശമുണ്ടായാലോ ആളപായമുണ്ടായെങ്കി ലോ മാത്രമാണ് സഹായം ലഭിക്കുകയുള്ളുവെന്ന് അറിയിച്ചതായി ശശി പറഞ്ഞു.