മുണ്ടക്കയം: പൂഞ്ഞാർ എം എൽ എ പി സി ജോർജ് ദളിത് സമൂഹത്തെ സ്ഥിരമായി ആക്ഷേപിക്കുന്നതിനെതിരെ പട്ടിക ജാതി ക്ഷേമസമിതി കാത്തിരപ്പള്ളി ഏരിയാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ പ്രതിഷേധയോഗം ചേർ ന്നു.

പ്രതിഷേധ സമ്മേളനം സംഘടനയുടെ സംസ്ഥാന സെക്രട്ടറി സോമപ്രസാദ് എം പി ഉൽഘാടനം ചെയ്തു. സിനിമാ സംവിധായകൻ ബേബി തോമസ് മുഖ്യ പ്രഭാഷണം നടത്തി.ഏരിയാ പ്രസിഡണ്ട് എസ് പ്രദീപ് അധ്യക്ഷനായി.
സി പി ഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പിഎൻ പ്രഭാകരൻ, വി പി ഇസ്മായിൽ, കെ അജേഷ്, സംഘടനയുടെ ഭാരവാഹികളായ പി കെ ബാബു,കെ എസ് രാജു, കെ.ആർ.തങ്കപ്പൻ, ഇ കെ രാജു ഈട്ടിക്കൽ, കേരള പുലയർ മഹാസഭ സംസ്ഥാന സെക്രട്ടറി കെ പി സുരേന്ദ്രൻ, കുഞ്ഞുമോൻ വെൺമുന്തറ, പി ആർ ശശി, ജയശ്രീ ഗോപി ദാസ് ,പ്രസാദ് മുട്ടപ്പള്ളി എന്നിവർ സംസാരിച്ചു.
പി സി ജോർജ് എംഎൽഎ സ്ഥിരമായി പട്ടികജാതി സമൂഹത്തേയും നേതാക്കളേയും ആക്ഷേപിക്കുന്നതിനെതിരെ കർശന നടപടിയുണ്ടാകണമെന്ന് യോഗം നിയമസഭാ സ്പീക്കറോടും മുഖ്യമന്ത്രിയോടും വകുപ്പു മന്ത്രിയോടും ആവശ്യപ്പെട്ടു.