കാഞ്ഞിരപ്പള്ളി:   36 വര്‍ഷമായി ഒപ്പമുണ്ടായിരുന്ന സൈക്കിള്‍ മോഷ്ടിച്ചു. എടുത്തു കൊണ്ടുപോയര്‍ തിരികെ ഏല്‍പിക്കുന്നതും കാത്തിരിക്കുകയാണ് വിഴിക്കിത്തോട് സ്വദേശിയും അറുപത്തിനാല്കാരനായ ചന്ദ്രന്‍പിള്ള. വിഴിക്കിത്തോട് ടൗണില്‍ വര്‍ഷ ങ്ങളായ ഹോട്ടല്‍ നടത്തുന്ന ചന്ദ്രന്‍പിള്ള വര്‍ഷങ്ങളായി സൈക്കിളിലാണ് യാത്ര.

ഹോട്ടലിലേക്ക് ആവശ്യമായ വിറക് മുതല്‍ വാഴക്കുല വരെ എത്തിക്കുന്നത് സൈക്കി ളിലാണ്. എത്ര ഭാരകൂടിയ വിറകും നിഷ്പ്രയാസം ചന്ദ്രന്‍പിള്ള സൈക്കിളില്‍ തന്നെ കടയിലെത്തിക്കും. ഈ സൈക്കിളാണ് കഴിഞ്ഞ ദിവസം ആരോ മോഷ്ടിച്ചത്. വിറക് പെറുക്കാനായി റോഡരുകില്‍ വെച്ച സൈക്കിളാണ് മോഷ്ടിച്ചത്. വിറക് പെറുക്കി തി രികെയെത്തിയപ്പോഴാണ് സൈക്കിള്‍ മോഷ്ടിച്ച വിവരം ചന്ദ്രന്‍ പിള്ളയറിയുന്നത്. സ മീപത്ത് പറമ്പിലും മറ്റുമൊക്കി തപ്പിയെങ്കിലും ലഭിച്ചില്ല. പിന്നീട് നടത്തിയ അന്വേഷ ണത്തിലാണ് അതുവഴിപോയ ആക്രി പെറുക്കിയ വാഹനത്തില്‍ സൈക്കിള്‍ ഇരിക്കു ന്നതായി നാട്ടുകാര്‍ കണ്ടതായി അറിയിച്ചത്. എന്തായാലും വര്‍ഷങ്ങളായി ഒപ്പമുണ്ടാ യിരുന്ന സൈക്കിള്‍ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രന്‍പിള്ള.