പൊന്‍കുന്നം:കുറഞ്ഞ നിരക്കില്‍ കര്‍ട്ടനുകള്‍ വീടുകളില്‍ ഘടിപ്പിച്ചു നല്‍കാമെന്ന്  പറഞ്ഞെത്തുന്ന സംഘം ജോലി പൂര്‍ത്തിയാക്കിയ ശേഷം അമിതതുക ഈടാക്കിയതായി പരാതി. തെക്കേത്തുകവല കൈലാത്തുവീട്ടില്‍ അതുല്‍ പി.ദാസാണ് പൊന്‍കുന്നം പൊലീ സില്‍ പരാതി നല്‍കിയത്. വീട്ടില്‍ കര്‍ട്ടന്‍ ഇടുന്നതിന് 8,000 രൂപ പറഞ്ഞുറപ്പിച്ചതിന് ശേഷം 18,000 രൂപ വാങ്ങിയെന്നാണ് പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ സംഘവുമായി ബന്ധപ്പെട്ടുവെന്നും അവര്‍ ഇന്നു സ്റ്റേഷനില്‍ ഹാജരാകുമെന്നും പൊന്‍കുന്നം പൊലീസ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയതറി ഞ്ഞ സംഘം, അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്താല്‍ അധികമായി വാങ്ങിയ തുക ബാങ്കില്‍ നിക്ഷേപിക്കാമെന്നു പരാതിക്കാരനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. റബ റൈസ്ഡ് ബാംബൂ കര്‍ട്ടന്‍ ഇടുന്നതിന് ഒരെണ്ണത്തിന് 300 രൂപയെന്നു പറഞ്ഞാണ് സംഘ മെത്തുന്നത്.

കുറഞ്ഞ നിരക്കാണല്ലോയെന്നു കരുതി വീട്ടുകാര്‍ അനുവാദം നല്‍കും. നിര്‍മാണം പൂര്‍ ത്തിയാക്കിയതിനു ശേഷം കണക്കു പറയുമ്പോള്‍ ചതുരശ്രയടിക്കുള്ള തുകയാണ് തങ്ങള്‍ പറഞ്ഞതെന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്. അടുത്തിടെ പൊന്‍കുന്നത്ത് ഒരു വീട്ടില്‍ കര്‍ട്ടനിട്ടതിനു ശേഷം ഇതേ സംഘം 90,000 രൂപയാണ് ആവശ്യപ്പെട്ടത്. വീട്ടുടമ 5,000 രൂപ മുന്‍കൂര്‍ നല്‍കിയിരുന്നു. ബാക്കി തുക നല്‍കാതെ പൊലീസില്‍ അറിയിച്ചതോടെ സംഘം മടങ്ങിപ്പോയി.

കര്‍ട്ടന്റെ ചെലവിനെക്കുറിച്ച് വീട്ടുകാരില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കുകയാ ണിവരെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഒരിടത്ത് പരാതി ഉയരുമ്പോള്‍ സംഘം മറ്റിടങ്ങളി ലേക്ക് കച്ചവടം മാറ്റുകയാണ് രീതിയെന്നും കടകളില്‍ ചതുരശ്രയടിക്ക് 50 രൂപ മാത്രം വിലയുള്ള ഫൈബര്‍ ബാംബൂ കര്‍ട്ടനാണ് സംഘം ഉപയോഗിക്കുന്നതെന്നും അബദ്ധം പറ്റിയവര്‍ ആരോപിക്കുന്നു.