മു​ണ്ട​ക്ക​യം: രേ​ഖ​ക​ളി​ല്ലാ​തെ നാ​ലു ല​ക്ഷം രൂ​പ​യു​മാ​യി എ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മു​ണ്ട​ക്ക​യ​ത്ത് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​ന്‍ ശി​വ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇന്നലെ രാവിലെ 10 മണിയോടെ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രാജേന്ദ്രൻ എന്ന യുവാവിന്റെ കയ്യിൽ നിന്ന് നാലു ലക്ഷം രൂപ പിടികൂടിയത്.

എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ന്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ല്‍ മു​ണ്ട​ക്ക​യം -പു​ന​ലൂ​ര്‍ ബ​സി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ​ രീ​തി​യി​ല്‍ ക​ണ്ട ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ സ​ഞ്ചി​യി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ നാ​ലു ല​ക്ഷം രൂ​പ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ത്തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളെ​യും പി​ടി​കൂ​ടി​യ പ​ണ​വും മു​ണ്ട​ക്ക​യം പോ​ലീ​സി​ന് കൈ​മാ​റി.  വൈ​കു​ന്നേ​ര​ത്തോ​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജോ​ലി ചെ​യ്യു​ന്ന എ​റ​ണാ​കു​ള​ത്തെ ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽനി​ന്ന് പ​ണ​ത്തി​ന്‍റെ രേ​ഖ​ക​ൾ ഇ​മെ​യി​ൽ ചെ​യ്തു കൊ​ടു​ത്ത​തോ​ടെ വി​ട്ട​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​റ​ണാ​കു​ള​ത്തെ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി​രു​ന്നു പ​ണം. അ​ന്പ​തി​നാ​യി​രം രൂ​പ​യി​ൽ കൂ​ടു​ത​ൽ ഇ​ട​പാ​ട് ന​ട​ത്തു​മ്പോ​ൾ അ​ക്കൗ​ണ്ട് മു​ഖേ​ന​യേ കൈ​മാ​റ്റം ചെ​യ്യാ​വൂ എ​ന്നാ​ണ് നി​യ​മം