കാഞ്ഞിരപ്പള്ളി: അംഗൻവാടികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുക്കണമെന്ന് ആൻ്റോ ആൻ്റണി എം.പി.അഭിപ്രായപ്പെ ട്ടു. ബ്ലോക്ക് പഞ്ചായത്ത് 2019 – 2021 വാർഷിക പദ്ധതിയിൽ 30 ലക്ഷം രുപ ചെലവഴി ച്ച് 13-ാം വാർഡ് ചെമ്പുകുഴിയിൽ നിർമ്മിച്ച സാംസ്കാരിക നിലയത്തിൻ്റെ  ഉത്ഘാട നം  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.  ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സ്വയം തൊഴിൽ  പരിശീലിപ്പിച്ച്  അവരെ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന്  പ്രാപ്തരാ ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

1600 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ട് നിലകളി ലായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ താഴത്തെ നില അംഗൻവാടി പ്രവർത്തിക്കുന്നതി നായി വിട്ട് നൽകും.രണ്ടാം നിലയിലാണ് വനിതാ തൊഴിൽ പരിശീലന കേന്ദ്രം ആരംഭി ക്കുന്നത്. ഇതിനാവശ്യമായ ഫർണിച്ചറുകളും മറ്റ്  അനുബന്ധ സൗകര്യങ്ങളും ബ്ളോക്ക് പഞ്ചായത്ത് ഒരുക്കും.കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ 5 സെൻ്റ് സ്ഥലം ചെമ്പുകു ഴി സ്വദേശിയും റിട്ടയേർട് അദ്ധ്യാപകനുമായ വല്യേടത്ത് കൃഷ്ണപിള്ളയാണ് സൗജന്യ മായി നൽകിയത്.ചടങ്ങിൽ ഇദ്ദേഹത്തെയും 40 വർഷത്തെ സേവനത്തിന് ശേഷം സർവീ സിൽ നിന്നും വിരമിച്ച പോസ്റ്റ്മാൻ ഭാസി.ജി.കാവിലിനെയും ആദരിച്ചു.

പ്രസിഡൻ്റ് മറിയമ്മ ജോസഫിൻ്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് പി.എ.ഷെമീ ർ,സ്ഥിരം സമിതി അധ്യക്ഷൻമാരായ റോസമ്മ ആഗസ്തി, വി.ടി.അയ്യൂബ്ഖാൻ, ലീലാ  മ്മ കുഞ്ഞുമോൻ അംഗങ്ങളായ സോഫി ജോസഫ്, അന്നമ്മ ജോസഫ്, ജോളി മടുക്കക്കു ഴി, പ്രകാശ് പള്ളിക്കൂടം, പി.ജി വസന്തകുമാരി, അജിത രതീഷ്, ജെയിംസ്.പി.സൈമൺ, ബി.ഡി.ഒ എൻ.രാജേഷ്, ഗ്രാമപഞ്ചായത്തംഗം സുരേന്ദ്രൻ കാലായിൽ, ഒ.എം.ഷാജി, മാത്യു കുളങ്ങര, അജി കാലായിൽ, പി.ഒ.വിൽസൺ എന്നിവർ പ്രസംഗിച്ചു.