പത്ത് വയസുകാരനെ എടുത്തെറിഞ്ഞും നിലത്തിട്ട് ചവിട്ടിയും ക്രൂരമായി പീഡിപ്പിക്കു ന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. പിതാവിന്റെ ക്രൂരത എന്ന പേരില്‍ വാട്ട്‌സ് ആപ്പിലൂടെയും, ഫെയ്‌സ് ബുക്കിലൂടെയുമാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

https://youtu.be/eh79ezAS8so

അമ്മയുടെ ഫോണില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് വീഡിയോയ്‌ക്കൊപ്പം പ്രച രിക്കുന്ന സന്ദേശത്തിലുള്ളത്. കേടായ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോഴാണ് ഈ ദൃശ്യങ്ങള്‍ പുറത്തായതെന്നും സന്ദേശത്തില്‍ പറയുന്നു. വഴക്കു പറയുന്നതിനിടയിലാണ് കുട്ടിയെ പിതാവെന്ന് പറയപ്പെടുന്ന ആള്‍ കട്ടിലേക്ക് പല പ്രാവശ്യം വലിച്ചെറിയുന്നത്.

തുടര്‍ന്ന് കുട്ടിയെ നിലത്തേക്ക് വലിച്ചിഴക്കുന്ന ഇയാള്‍ ദേഹത്ത് ചവിട്ടുന്നതും കുട്ടി അലമുറയിട്ട് കേണപേക്ഷിക്കുന്നും ദൃശ്യത്തിലുണ്ട്.