എരുമേലി പള്ളിപ്പറമ്പില്‍ ബസ്സിലെ ജീവനക്കാരെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വെച്ച് അതിക്രൂരമായി ആക്രമിച്ച് അവരുടെ കൈയ്യിലുണ്ടായിരുന്ന പണവുമായി കടന്ന ചരള പനച്ചിയില്‍ നൗഷാദിനെ മകന്‍ ജെസ്സല്‍ (24), നേര്‍ച്ചപ്പാറ അഖില്‍ നിവാസില്‍ അ ജിയുടെ മകന്‍ അഖില്‍ (22) എന്നിവരെ എരുമേലി പോലീസ് പിടികൂടി. നെടുംകുന്നം സ്വദേശിയായ സന്തോഷിനെ ബസ് സര്‍വീസ് നടത്തി വരവെ നാലുമണിയോടുകൂടി എരു മേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തിയാത്രക്കാരെ ഇറക്കുന്നതിനിടയില്‍ ജെസ്സലും അഖിലും ചേര്‍ന്ന് ബസ്സില്‍ നിന്നും വലിച്ചിറക്കുകയും സന്തോഷിന്റെ കയ്യിലിരുന്ന ടിക്കറ്റ് മെഷന്‍ വാങ്ങി അടിച്ചു പരിക്കേല്‍പ്പിക്കുകയും, തുടര്‍ന്ന്  കളക്ഷന്‍തുക ആയ 7000 രൂപയോളം സൂക്ഷിച്ചിരുന്ന ബാഗുമായി കടന്നു കളയുകയായിരുന്നു. സംഭവ ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതികളെ എരുമേലി ടൗണില്‍ പോലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ സഹായത്തോടെ വാഴക്കാല ഭാഗത്തുവച്ച് എഎസ്‌ഐമാരായ ജമാല്‍ , ഷാജി, സിപിഓ ഷാജി എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.