കോട്ടയം സ്വദേശിയായ മലയാളി പെൺകുട്ടിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപം ചെങ്കൽപ്പേട്ടിലെ പഴവേലി യിൽ കണ്ടെത്തി. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. നാലു ദിവസം മുൻപെ ങ്കിലും കത്തിച്ചതാകാമെന്നു പൊലീസ് അറിയിച്ചു.

മലയാളിടേതാണെന്നു സംശയമുയർന്നതിനാൽ അന്വേഷണത്തിനായി കേരളത്തിൽ നിന്നുളള പൊലീസ് സംഘം ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്’. അവർ വൈകിട്ടോടെ എത്തിച്ചേരും. മുഖം തിരിച്ചറിയാനാകാത്ത രീതിയിൽ കത്തിക്കരിഞ്ഞിട്ടു ണ്ട്. പതിനെട്ടിനും ഇരുപത്തി ഒന്നിനും ഇടയിലാണ് പ്രായമെന്നാണ് പോലീസ് സ്ഥീക രിക്കുന്നത്.

മൃതദേഹം ചെങ്കൽപ്പേട്ട് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേരള ത്തിൽ നിന്നുള്ള പൊലീസ് സംഘം എത്തിയ ശേഷമേ മറ്റു കാര്യങ്ങൾ അറിയാനാകൂ വെന്നു തമിഴ്നാട് പൊലീസ് അറിയിച്ചു.

ഇന്ധനം ഉപയോഗിച്ച് കത്തിച്ച നിലയിലാണ് ചുരിദാർ ധരിച്ച യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പല്ലിൽ സ്റ്റീൽ കന്പി കെട്ടിയിട്ടുണ്ട്. വെളുത്ത നിറമാണ്. വില കൂടിയ ചുരിദാരാണ് ധരിച്ചിരിക്കുന്നത്.കണ്ണാടി ഉപയോഗിക്കുന്നതാണെന്നു ഒറ്റനോട്ടത്തിൽ വെളിവാകും.തീ മുഖത്തു പല ഭാഗത്തും കത്തിയിട്ടുണ്ടെങ്കിലും കണ്ണി ന്റെ ഭാഗത്തേക്ക് തീ പടർന്നിട്ടില്ല .

കാഞ്ചീപുരത്തിനു സമീപം ചെങ്കൽപെട്ട് എന്ന സ്ഥലത്തു മെയ് 28 നു അതിരാവിലെ രണ്ടുപേർ ഒരു യുവതിയുടെ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞു റോഡരികിലെ ചവറുകൾക്കിടയിൽ ഇട്ടു കത്തിക്കുവാൻ ശ്രമിക്കുകയായിരുന്നു. ആ സമയത്തു അതുവഴി പെട്രോളിങ്ങിന് എത്തിയ പോലീസ് സംഘത്തെ കണ്ടു അവർ മൃതദേഹം അവിടെ ഉപേക്ഷിച്ചിട്ട് ഓടി രക്ഷെപ്പട്ടു. യുവതിയുടെ ദേഹത്തേക്ക് തീ പടർന്നരുന്നു വെങ്കിലും പോലീസ് തീകെടുത്തി. ഓടിപോയവരെ പോലീസ് പിന്തുടർന്നുവെങ്കിലും പിടിക്കുവാനായില്ല. തുടർന്ന് തമിഴ് നാട് പോലീസ് മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു.

യുവതിയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തു തമിഴിനാട്ടിൽ ആ പ്രായത്തിലുള്ള യുവതികൾ ആരെങ്കിലും കാണാതെപോയിട്ടുള്ള കേസുകൾ ഉണ്ടോയെന്ന് അന്വേഷി ച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല. നാല് ദിവസങ്ങളിലെ അന്വേഷണത്തിൽ അവിടെ ആ പ്രായത്തിലും രൂപത്തിലുമുള്ള ഒരു മിസ്സിംഗ് കേസും കണ്ടെത്തുവാനായില്ല. ആ സമയത്താണ് കേരളാ പോലീസ് ജെസ്‌നയുടെ ഫോട്ടോ കാണാതായ വിവരത്തിനു അവർക്കു അയച്ചുകൊടുത്തത് അവർ ശ്രദ്ധിച്ചത് . അവിടെ കിട്ടിയ മൃതശരീരത്തിനു ജെസ്‌നയുടെ രൂപവുമായി സാമ്യമുണ്ട് എന്ന് കണ്ടതിനാൽ ആ മൃതദേഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കേരളാപോലീസിനു അയച്ചുകൊടുത്തു.

സംശയം തോന്നിയയതിനാൽ ഉടൻതന്നെ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് ടീം സംഭവ സ്ഥലത്തേക്ക് യാത്ര തിരിച്ചു, കാഞ്ഞിരപ്പള്ളി സെന്റ് ഡോമി നിക്‌സ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന . കഴിഞ്ഞ മാര്‍ച്ച് 22 നാണ് ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു സൂചനയും ലഭ്യമായിരുന്നില്ല. പിന്നീട് അന്വേഷണ ത്തിനായി പ്രത്യേക സംഘം ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ചെന്നൈയിൽ കണ്ടെത്തിയ ശരീരത്തിന് ജെസ്‌നയുടെ രൂപവുമായി പ്രകടമായ സാമ്യം ഉണ്ടെങ്കിലും, ചില ചെറിയ വ്യത്യാസങ്ങളും ഉണ്ട്. ജെസ്‌ന സ്ഥിരമായി പുരികം പ്ലക്ക് ചെയ്യുന്ന കുട്ടിയാണ്. എന്നാൽ മൃതദേഹത്തിന്റെ പുരികം കൂട്ടി മുട്ടിയ നിലയിലാണ്. കൂടാതെ കണ്ടെത്തിയ ശരീരത്തിൽ മൂക്കുത്തി ധരിച്ച നില യിലാണ് . ജെസ്‌നയാകട്ടെ മൂക്കുത്തി ധരിക്കാറില്ല .. ആ പെൺകുട്ടി തങ്ങളുടെ പ്രിയപ്പെട്ട ജെസ്‌ന ആവാതിരിക്കട്ടെ എന്നാണ് ഒരു നാടുമുഴുവനും മനമുരുകി പ്രാർത്ഥിക്കുന്നത്.