ചങ്ങനാശ്ശേരിയിൽ 10 വയസുകാരിയെ പീഡിപ്പിച്ച 74 കാരൻ അറസ്റ്റിൽ. കുറിച്ചി സ്വദേ ശി യോഗീ ദക്ഷനാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടി സ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.ചങ്ങനാശ്ശേരിയിൽ പലചരക്ക് കട നടത്തുകയായിരുന്നു യോഗീ ദക്ഷൻ.
സാധനം വാങ്ങാനായി പെൺകുട്ടി കടയിലെത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്.വി വരം പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിക്ക് മിഠായിയും നൽകിയിരുന്നു.കുട്ടി കടയി ൽ വരുമ്പോൾ പ്രതി രഹസ്യഭാഗങ്ങളിൽ ഉൾപ്പെടെ സ്പർശിക്കുകയും മോശമായി പെ രുമാറുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ച പ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.കോട്ടയം മൊബൈൽ കോടതിയിൽ ഹാജരാ ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.