പ്രണയിനിക്ക്‌ അശ്ലീലസന്ദേശം അയച്ചതിൻ്റെ പേരിലാണ് യുവാവിനെ യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്.സംഭവത്തില്‍ പാലാ വള്ളിച്ചിറ മാങ്കുകൂട്ടത്തില്‍ ഷെമില്‍ തോമസ്‌ (20), പാലാ മംഗലത്ത്‌ ഇമ്മാനു വേല്‍ യൂസഫ്‌ (29), പാലാ ചെത്തിമറ്റം പെരുമ്പള്ളി കുന്നേല്‍ മിഥുന്‍ സത്യന്‍ (23) എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിയായ യുവാവ്‌ ഇന്‍സ്‌റ്റഗ്രാമിലൂടെ പാലാ കുറിച്ചി ത്താനം സ്വദേശിനിയായ നഴ്‌സിങ്‌ വിദ്യാര്‍ഥിനിയെ പരിചയപ്പെടുകയും അശ്ലീല സ ന്ദേശങ്ങളും പടങ്ങളും അയച്ചു കൊടുത്തെന്ന പേരില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവ ശനാക്കിയതിനുശേഷം കാറില്‍ നിന്ന്‌ ചോറ്റിക്ക്‌ സമീപം ഇറക്കിവിടുകയായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിനായിരുന്നു ദേശീയപാതയില്‍ വച്ച്‌ തട്ടിക്കൊണ്ടുപോകല്‍ നടന്നത്‌. യുവതിയുടെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ടിലൂടെ യുവാവിനെ ചോറ്റിയില്‍ വി ളിച്ചുവരുത്തി നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റി മുണ്ടക്കയം ഭാഗത്തേക്ക്‌ കൊണ്ടു പോകു കയായിരുന്നു.
സംഭവശേഷം മൂന്നംഗ സംഘം പാലായിലേക്ക്‌ തിരികെ പോകുംവഴിയായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ വച്ച്‌ എസ്‌.ഐ. അരുണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം പിടികൂടിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.